കുറുമാലിയില്‍ കാര്‍ തലകീഴായി മറിഞ്ഞു
1492313
Saturday, January 4, 2025 12:58 AM IST
പുതുക്കാട്: കുറുമാലിയില്‍ കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ കാര്‍ ഡ്രൈവറെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് നാലുമണിയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്നുവന്ന കാര്‍ ദേശീയപാതയോരത്തെ സംരക്ഷണ തൂണുകള്‍ തകര്‍ത്താണ് മറിഞ്ഞത്. പാതയോരത്തെ 20 അടിയോളം താഴ്ചയിലേക്കു വീഴാതെ കാര്‍ തടഞ്ഞുനിന്നത് വലിയ അപകടം ഒഴിവായി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. പുതുക്കാട് പോലീസും നാട്ടുകാരും ചേര്‍ന്നാണ് കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.