പ്രകൃതിവിരുദ്ധ പീഡനം: 52കാരന് 240 വർഷം കഠിനതടവും പിഴയും
1492901
Monday, January 6, 2025 1:41 AM IST
ചാവക്കാട്: പതിനൊന്നുവയസുള്ള ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 52കാരന് ഇരട്ടവിധിയിലായി 240 വർഷത്തെ കഠിനതടവിനും 16 ലക്ഷത്തോളം പിഴയും വിധിച്ച ു. ഒരുമനയൂർ മുത്തമാവ് മാങ്ങാടി സജീവനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്. രണ്ട് കുട്ടികളെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
അതിൽ ആദ്യത്തെ കേസിൽ 130 വർഷ കഠിനതടവും 8,75,000 രൂപ പിഴയും കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. രണ്ടാമത്തെ പീഡനത്തിന് പ്രതിക്ക് 110 വർഷം കഠിന തടവും 7,75,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം 31 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴത്തുക കുട്ടികൾക്ക് നൽകാനും കോടതിവിധിച്ചു. 2023 ഏപ്രിലിലാണ് 11 വയസുള്ള ആൺകുട്ടിയെയും കൂട്ടുകാരനെയും ബൂസ്റ്റ് തരാം എന്നു പറഞ്ഞു ലൈംഗിക അതിക്രമം നടത്തിയത്. രണ്ടുപേർക്കും കൂടി ഒരു പായ്ക്കറ്റ് ബൂസ്റ്റുംനൽകി എന്നാണ് കേസ്. ചാവക്കാട് സ്റ്റേഷന് സിപിഒ എ.കെ. ഷൗജത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ്.ഐ. വി.എം. ഷാജു ആദ്യാന്വേഷണംനടത്തി.