നവീകരിച്ച റോഡ് തുറന്നു
1492729
Sunday, January 5, 2025 7:39 AM IST
പെരിങ്ങാവ്: ആറുലക്ഷം രൂപ വകയിരുത്തി പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം കിഴക്കേനട റോഡ് ഇന്റർലോക്ക് ചെയ്തതിന്റെ ഉദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിച്ചു. കൗൺസിലർ എൻ.എ. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
റോഡിന്റെ ബെൽമൗത്തിനു സ്ഥലം സൗജന്യമായി വിട്ടുനൽകിയ പെരിങ്ങാവ് ശ്രീവത്സം പ്രഫ. കെ. വിജയൻ, പ്രഫ. വി.എൻ. ശകുന്തളാദേവി എന്നിവരെ മുൻ നിയമസഭാ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണനും കോൺട്രാക്ടർ ഉണ്ണികൃഷ്ണനെ ഡെപ്യൂട്ടി മേയർ എം.എൽ. റോസിയും ആദരിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ശ്യാമള മുരളീധരൻ, കരോളിൻ ജെറിഷ് പെരിഞ്ചേരി, ചേറൂർ ഡിവിഷൻ കൗൺസിലർ അഡ്വ. വില്ലി ജിജോ, പെരിങ്ങാവ് ധന്വന്തരി ദേവസ്വം പ്രസിഡന്റ് ഇ. കൃഷ്ണൻ, വിയ്യൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്. രാധാകൃഷ്ണൻ, ഡിസിസി സെക്രട്ടറി പി. ശിവശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.