വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ 525-ാം ജൂബിലി വർഷത്തിന് തിരിതെളിഞ്ഞു
1492899
Monday, January 6, 2025 1:41 AM IST
തൃപ്രയാർ: വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ 525-ാം ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ഇന്നലെ രാവിലെ പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽനിന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് വികാരി ഫാ. ജെൻസ് തട്ടിൽ ഏറ്റുവാങ്ങി ദേവാലയത്തിലെത്തിച്ചു.
തുടർന്ന് ജൂബിലി പതാക ഉയർത്തലും തിരി തെളിയിക്കലും തിരുശേഷിപ്പ് പ്രതിഷ്ഠയും ഷംഷാബാദ് രൂപത ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ നിർവഹിച്ചു. മിഷൻ പ്രവർത്തനങ്ങൾക്കുള്ള സഹായധനവിതരണവും, ഇടവകയിലെ 155 ഭവനങ്ങളുടെ ലഹരി വിമുക്ത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ദിവ്യബലിക്കും ബിഷപ് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ.ജെൻസ് തട്ടിൽ, ഫാ. ചെറിയാൻ മാളിയേക്കൽ എന്നിവർ സഹകാർമികരായി.ജൂബിലി വർഷത്തോടനുബന്ധിച്ച് ഇടവകയിലെ ഭക്തസംഘടനകളുമായി സഹകരിച്ച് അർഹരായവർക്ക് ഭവനനിർമാണം, സാധുജനസംരക്ഷണം തുടങ്ങി ഒരുവർഷം നീണ്ടുനിൽക്കുന്ന നിരവധി കർമപദ്ധതികൾ തയാറാക്കിയെന്നു വികാരി ഫാ. ജെൻസ് തട്ടിൽ, കൈക്കാരൻമാരായ സി.എ. ജെയിംസ്, ലിജോ ജോർജ്, സിജോ ഡേവീസ് ജനറൽ കണ്‍വീനർ സെബി ജോർജ്, പിആർഒ ഷാജി ചാലിശേരി എന്നിവർ അറിയിച്ചു. കുടുംബ കൂട്ടായ്മ കണ്‍വീനർ ഇ.ജെ. ജെയിംസ്, ജോസ് ആലപ്പാട്ട്, ഭക്ത സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.