സ്കൂള്‍ വാര്‍ഷികാഘോഷങ്ങൾ
1492903
Monday, January 6, 2025 1:41 AM IST
മാപ്രാണം
ഹോളിക്രോസ്
മാപ്രാണം: ഹോളിക്രോസ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ 11-ാമത് വാര്‍ഷികം ടെന്നീസ് അത്ലറ്റ് പരുള്‍ ഗോസ്വാമി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോണി മേനാച്ചേരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഇരിങ്ങാലക്കുട രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, പ്രന്‍സിപ്പല്‍ പി.എ. ബാബു, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, പിടിഎ പ്രസിഡന്റ്് അഡ്വ. സിജു പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
മൂര്‍ക്കനാട്
സെന്റ് ആന്റണീസ്
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് സ്കൂള്‍ വാര്‍ഷികാഘോഷം ബി ഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. പോളി പുതുശേരി അധ്യക്ഷത വഹിച്ചു. പുതിയതായി നിര്‍മിച്ച ബാസ്കറ്റ്ബോള്‍ കോര്‍ട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സിസ് ആലപ്പാട്ട്, രൂപത കോ ര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, ഈ വര്‍ഷം വിരമിക്കുന്ന പി. റീജ ജോസഫ്, സി.ഡി. ആനി റോസ്, നഗരസഭ കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്, എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.
എല്‍. റീന, ട്രസ്റ്റി പോള്‍ തെരുപ്പറമ്പില്‍, സ്കൂള്‍ മാനേജ്മെന്റ്് കമ്മിറ്റി കണ്‍വീനര്‍ ഫിന്റോ. പി. പോള്‍, ഹയര്‍സെക്കൻഡറി പിടിഎ പ്രസിഡന്റ്് സി.എ. രാജു, ഹൈ സ്കൂള്‍ പിടിഎ പ്രസിഡന്റ് എം.എം. ഗിരീഷ്, ഹയര്‍സെക്കൻഡറി ഒഎസ്എ പ്രസിഡന്റ്് ഗ്ലൈ ജോ ജോസ്, ഹൈസ്കൂള്‍ ഒഎസ്എ പ്രസിഡന്റ് എ.എ. മുഹമ്മദ് മുജീബ്, മാള സെന്റ്് ആന്റണീസ് എച്ച്എസ് എസ് പ്രന്‍സിപ്പല്‍ എം.ടി. മോളി, അസിസ്റ്റന്റ് ടി.ജെ. ജാന്‍സി, അസിസ്റ്റന്റ് ബിന്ദു തോമസ്, വിദ്യാര്‍ഥി പ്രതിനിധി ഒ.എ. സ്നേഹ എന്നിവര്‍ പ്രസംഗിച്ചു.