സ്റ്റുഡന്റ്് പോലീസിന്റെ നേതൃത്വത്തില്‍ നേത്രപരിശോധന ക്യാമ്പ് നടത്തി
1492906
Monday, January 6, 2025 1:41 AM IST
ചെമ്പുച്ചിറ: സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന - തിമിര നിര്‍ണയ ക്യാമ്പ് സ്കൂളില്‍ സംഘടിപ്പിച്ചു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എന്‍.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു.
സീനിയര്‍ അധ്യാപിക കെ.ജി. ഗീത, പ്രോഗ്രാം കോ-ഒാർ ഡിനേറ്റര് സജീവ്കുമാര്‍, പിടി എ പ്രസിഡന്റ്് പി.എസ്. പ്രശാന്ത്, എസ്പിസി സിപിഒ പി.കെ. അജിത, എസിപിഒ വിസ്മി വര്‍ഗീസ്, അധ്യാപിക സുനിതാദേവി എന്നിവര്‍ പ്രസംഗിച്ചു.