ട്രസ് വർക്ക് ചെയ്യുന്നതിനിടയിൽ വെൽഡിംഗ് തൊഴിലാളി മരിച്ചു
1492861
Sunday, January 5, 2025 11:52 PM IST
പെരുന്പടപ്പ്: കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ട്രസ് വർക്ക് ചെയ്യുന്നതിനിടയിൽ താഴേക്കു വീണ് സാരമായി പരിക്കേറ്റ വെൽഡിംഗ് തൊഴിലാളി മരിച്ചു, കപ്പൂർ കൊഴീക്കര പുത്തൻവീട്ടിൽ രാജന്റെ മകൻ ജിഷിൽ(24) ആണ് മരിച്ചത്.
കഴിഞ്ഞദിവസം ചങ്ങരംകുളം -ചിറവല്ലൂർ റോഡിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുകളിൽ ഷീറ്റ് വെൽഡിംഗ് നടത്തികൊണ്ടിരിക്കുന്പോൾ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ജിഷിലും, കൂടെ ജോലി ചെയ്തിരുന്ന പെരുന്പടപ്പ് പുത്തൻ പള്ളി സ്വദേശി മോഹനൻ എന്ന യുവാവും താഴേക്കു വീഴുകയായിരുന്നു, ജീഷിലിനെ തൃശൂരിൽ സ്വകാര്യ ആശുപത്രിയിലും മോഹനനെ ചങ്ങരംകുളത്ത് സ്വകാര്യആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു.