മൂന്നുപീടിക ബീച്ച്റോഡിൽ രാത്രി മതിൽ തകർന്നുവീണു
1492748
Sunday, January 5, 2025 7:39 AM IST
കയ്പമംഗലം: രാത്രിയിൽ മൂന്നുപീടിക ബീച്ച് റോഡിൽ മതിൽ തകർന്നുവീണു; തീരദേശവികസന സമിതിയുടെ ഇടപെടൽ അപകടസാധ്യത ഒഴിവാക്കി. പാലക്കുഴി പാലത്തിനടുത്ത് മതിൽ 12 മീ റ്ററോളം നീളത്തിൽ തകർന്നുവീഴുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. തീരദേശമേഖലയെയും ദേശീയപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. സംഭവം അറിഞ്ഞ് തീരദേശവികസനസമിതി പ്രസിഡന്റ്് സക്കീർ ഹുസൈൻ പ്ര വർത്തകരുടെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ രാത്രിതന്നെ റോഡിലെ മാർഗതടസംനീക്കി റോഡ് ഗതാഗത യോഗ്യമാക്കി. റോഡിൽ പൊളിഞ്ഞ് വീണുകിടന്ന കല്ല്, കമ്പി ഉൾപ്പടെയുള്ളവ നീക്കി റോഡിലെ അപകടസാധ്യത രാത്രിയിൽത്തന്നെ ഒഴിവാക്കിയത് ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പടെയുള്ളവർക്ക് ആശ്വാസമായി.