ടി.വി. അച്യുതവാരിയർ പുരസ്കാരം രജി ആർ. നായർക്കും ബിജു പങ്കജിനും
1492754
Sunday, January 5, 2025 7:39 AM IST
തൃശൂർ: തൃശൂർ പ്രസ് ക്ലബ് പരിസ്ഥിതിസംബന്ധമായി അച്ചടി, ദൃശ്യമാധ്യമ റിപ്പോർട്ടുകൾക്കു നൽകുന്ന ടി.വി. അച്യുതവാരിയർ അവാർഡുകൾ പ്രഖ്യാപിച്ചു.
അച്ചടിമാധ്യമത്തിലെ വാർത്താപരന്പരയ്ക്കു മാതൃഭൂമി സീനിയർ സബ് എഡിറ്റർ രജി ആർ. നായർ, വാർത്താചാനലുകളിലെ പ്രത്യേക റിപ്പോർട്ടിനു മാതൃഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിജു പങ്കജ് എന്നിവർ അർഹരായി.
15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് 14ന് പ്രസ്ക്ലബ് എം.ആർ. നായർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമദ് റിയാസ് സമ്മാനിക്കും.