തിരുഹൃദയ തിരുസ്വരൂപം പ്രതിഷ്ഠിച്ചു
1492312
Saturday, January 4, 2025 12:58 AM IST
എരുമപ്പെട്ടി: പുനർനിർമാണം നടക്കുന്ന എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയ തിരുസ്വരൂപം പ്രതിഷ്ഠിച്ചു.
ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ സെന്റ് പീറ്റേഴ്സിൽവച്ച് വെഞ്ചരിച്ച തിരുസ്വരൂപത്തെ ഫൊറോന അതിർത്തിയായ പുതുരുത്തി പള്ളി, ആറ്റത്ര കോട്ടപ്പുറം കുരിശുപള്ളി, മങ്ങാട് പള്ളി, നെല്ലുവായ് പഴവൂർ റോഡ് ജംഗ്ഷൻ, എരുമപ്പെട്ടി ഗ്രാമീണ വായനശാല, പോസ്റ്റ് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ സ്വീകരിച്ചു. വൈകീട്ട് ആറിന് എരുമപ്പെട്ടി സെന്റ് ജോർജ് കപ്പേളയിൽ സ്വീകരണംനൽകി. വിശുദ്ധ കുർബാനയ്ക്കും പ്രതിഷ്ഠാച്ചടങ്ങുകൾക്കും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനായി. ഫൊറോന പള്ളി വികാരി ഫാ. ജോഷി ആളൂർ, അസി.വികാരി ഫാ. പ്രകാശ് പുത്തൂർ, ഫാ. ലോനപ്പൻ അറങ്ങാശേരി, ഫാ. ജോസഫ് മുരിങ്ങത്തേരി, ഫാ. ജിജോ മുരിങ്ങാത്തേരി, ഫാ. നവീൻ മുരിങ്ങാത്തേരി, ഫാ. സാൽവിൻ കണ്ണനായ്ക്കൽ, ഫാ. ജോസഫ് പുലവേലിയിൽ എന്നിവർ സഹകാർമികരായി.
നടത്തുകൈക്കാരൻ എം.കെ. ജോൺസൺ, ജനറൽ കൺവീനർ കെ.സി. ഡേവിസ്, പബ്ലിസിറ്റി കൺവീനർ ജിന്റോ ജോഷി, പിആർഒ ബിജു ജോർജ്, കൈക്കാരന്മാരായ ജെയ്സൺ താണിക്കൽ, എം.വി. ഷാന്റോ എന്നിവർ ചടങ്ങുകൾക്കു നേതൃത്വംനൽകി.