യുവതിയെ ദേഹോപദ്രവം ചെയ്ത പ്രതി അറസ്റ്റിൽ
1492750
Sunday, January 5, 2025 7:39 AM IST
പേരാമംഗലം: ചിറ്റിലപ്പിള്ളിക്കുസമീപം ആയുർവേദ ഉത്പന്നങ്ങൾ വില്പന നടത്തുന്ന യുവതിയെ ദേഹോപദ്രവംചെയ്ത് മാനഹാനി വരുത്തിയ കേസിലെ പ്രതിയെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലപ്പിള്ളി സ്വദേശി ചിറയ്ക്കൽ വീട്ടിൽ ഗോകുൽ (28)ആണ് പിടിയിലായത്. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
ആക്രമണത്തിൽ യുവതിയുടെ കൈയിൽ മൂർച്ചയേറിയ ആയുധംകൊണ്ട് മുറിവേൽപ്പിച്ചിരുന്നു. തടയാൻ ശ്രമിച്ച യുവതി ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടിരക്ഷപ്പെട്ടു. പോലീസിനെ വിവരം അറിയിച്ചതിനെതുടർന്ന് പേരാമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പേരാമംഗലം എസ്ഐ ബാബുരാജൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ എഎസ്ഐമാരായ പ്രദീപ്, എസ്.വി. വർഗീസ്, സിവിൽ പോലിസ് ഓഫീസർമാരായ കിരൺലാൽ, മനു കൃഷ്ണൻ, വിമൽ എന്നിവരും ഉണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.