വീട് പൂർണമായി കത്തിനശിച്ചു
1492733
Sunday, January 5, 2025 7:39 AM IST
ചാവക്കാട്: കടപ്പുറം ഞൊളിറോഡില് ഓലവീടിന് തീപിടിച്ചു പൂർണമായി കത്തിനശിച്ചു. പുതുവീട്ടിൽ ഹസൈനാരുടെ വീടാണ് കത്തിയത്. ഉച്ചകഴിഞ്ഞ് നാലിനാണ് സംഭവം. ആൾതാമസമില്ലാത്ത വീടാണ്.
റോഡിലെ ചവറുകളിൽനിന്നാണ് തീപടർന്നതെന്ന് കരുതുന്നു. ഗുരുവായൂർ, കുന്നംകുളം എന്നിവടങ്ങളിൽനിന്ന് ഫയർഫോഴ്സെത്തി തീയണച്ചു.