അന്തർദേശീയ നിലവാരമുള്ള സ്കൂൾ കെട്ടിടങ്ങൾ നവകേരളത്തിന്റെ മുഖഛായ: മന്ത്രി ബിന്ദു
1492728
Sunday, January 5, 2025 7:39 AM IST
അമലനഗർ: അന്തർദേശീയ നിലവാരത്തിലുള്ള കെട്ടിടങ്ങളും അതിനനുയോജ്യമായ സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള കേരള സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
അടാട്ട് ഗ്രാമ പഞ്ചായത്തിലെ ചൂരക്കാട്ടുക്കര ഗവ. യുപി സ്കൂളിൽ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല സർക്കാർ ഉയർത്തിപ്പിടിക്കുന്ന നവകേരളം എന്ന ആശയത്തിന്റെ മുഖഛായയാണ്. കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമാക്കിമാറ്റുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഒരുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിൽ രണ്ട് നിലകളും അഞ്ച് ക്ലാസ് മുറികളുമാണുള്ളത്. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത് പ്രസിഡന്റ് സിമി അജിത്കുമാർ, ഹെഡ്മിസ്ട്രസ് എ.ഒ. ജസീന്ത, പിടിഎ അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.