‘പിഎംജിഎസ്വൈ ഫണ്ട് ഉപയോഗിച്ച് ഗ്രാമീണ റോഡുകൾ വികസിപ്പിക്കും’
1543560
Friday, April 18, 2025 4:41 AM IST
കോതമംഗലം: പിഎംജിഎസ്വൈ ഫണ്ട് ഉപയോഗിച്ച് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഗ്രാമീണ റോഡുകൾ കൂടുതൽ വികസിപ്പിക്കുന്നതിന് ശ്രമിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി.
പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജന പദ്ധതി പ്രകാരമുള്ള ഫണ്ടും സംസ്ഥാന സർക്കാരിന്റെ ഫണ്ടും ഉപയോഗിച്ച് കോതമംഗലം നിയോജകമണ്ഡലത്തിലെ പല്ലാരിമംഗലം വാരപ്പെട്ടി പഞ്ചായത്തിനെയും മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ആയവന പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന അടിവാട് തെക്കേകവല കനാൽ ജംഗ്ഷൻ നിന്ന് ആരംഭിച്ച മൈലൂർ ഏറാന്പ്ര - കരിങ്ങാട്ട്ഞാൽ - ഓളികോട്ടുപടി - സംഗമം കവല - ആന്റണി കവല - കടുംപിടി റോഡിന്റെ (8.5 കിലോ മീറ്റർ) നിർമാണോദ്ഘാടനം വാരപ്പെട്ടി ഏറാന്പ്ര കനാൽ ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു എംപി.
ജില്ലയിൽ പ്രധാനമന്ത്രി സടക്ക് യോജന പദ്ധതി ഉപയോഗിച്ച് ഏറ്റവും കൂടുതൽ റോഡ് നിർമിച്ചിട്ടുള്ളത് വാരപ്പെട്ടി പഞ്ചായത്തിലാണ്. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ ആമുഖ പ്രസംഗം നടത്തി.