മൊബൈൽ മോഷ്ടാവ് അറസ്റ്റിൽ
1543536
Friday, April 18, 2025 4:06 AM IST
പെരുമ്പാവൂർ: മൊബൈൽ മോഷ്ടാവ് അറസ്റ്റിൽ. തോപ്പുംപടി കരുവേലിപ്പടി തുണ്ടത്തിൽപ്പറമ്പ് വീട്ടിൽ നൗഷാദി(49) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂരിലെ ഒരു ഹോട്ടലിൽ ക്യാഷ് കൗണ്ടറിന്റെ മേശപ്പുറത്തിരുന്ന 35,000 രൂപ വിലയുള്ള ഫോണാണ് മോഷ്ടിച്ചത്. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.