മൂവാറ്റുപുഴ കാർഷികോത്സവ്: മേയ് രണ്ട് മുതൽ 12 വരെ
1543556
Friday, April 18, 2025 4:27 AM IST
മൂവാറ്റുപുഴ: ഗതാഗത നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ മൂവാറ്റുപുഴ കാർഷികോത്സവ് മേയ് രണ്ട് മുതൽ 12 വരെ ഇഇസി മാർക്കറ്റിൽ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അറിയിച്ചു.
കാർഷികോത്സവത്തിന്റെ ഭാഗമായി ഇറക്കിയിട്ടുള്ള മുൻകൂർ ടിക്കറ്റുകൾ ഏപ്രിൽ 30 വരെ വിതരണം ചെയ്യുന്നതാണെന്നും അതുവരെ വിതരണം ചെയ്യുന്ന ടിക്കറ്റുകൾ നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുന്നതാണെന്നും പ്രസിഡന്റ് അറിയിച്ചു. 21 മുതൽ 30 വരെ കാർഷികോത്സവം സംഘടിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.