പേ വാർഡ് ഉദ്ഘാടനം
1543229
Thursday, April 17, 2025 3:44 AM IST
കൂത്താട്ടുകുളം: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 50 ലക്ഷം വിനിയോഗിച്ച് നിർമാണം പൂർത്തീകരിച്ച ചെള്ളക്കപ്പടി ജേക്കബ് ഫിലിപ്പ് മെമ്മോറിയൽ ഗവ. ആയുർവേദ ആശുപത്രി പേ വാർഡിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷ വിജയ ശിവൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് മുൻ ഡോക്ടർമാരെ ആദരിച്ചു. മൂന്നു പേ വാർഡ് മുറികൾ, ഒരു ഡ്യൂട്ടി റൂം, ഒരു ട്രീറ്റ്മെന്റ് റൂം എന്നിങ്ങനെ ആധുനിക സൗകര്യത്തോടെയാണ് പണി പൂർത്തീകരിച്ചിട്ടുള്ളത്.