അങ്കമാലി ബസിലിക്കയിൽ പുതുഞായർ തിരുനാൾ
1543238
Thursday, April 17, 2025 3:44 AM IST
അങ്കമാലി: അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളും പുതുഞായറും 19 മുതല്‍ മെയ് നാലു വരെയുള്ള തീയതികളില്‍ ആഘോഷിക്കും. ബസിലിക്ക റെക്ടര്‍ ഫാ. ലൂക്കോസ് കുന്നത്തൂര്‍, ജനറൽ കൺവീനർ ജോബെല്റ്റ് ആറ്റുപുറം എന്നിവരുടെ നേതൃത്വത്തിൽ 150 അംഗ കമ്മിറ്റിയാണ് തിരുനാൾ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
എഡി 450ല്‍ സ്ഥാപിച്ച അങ്കമാലി പള്ളിയില്‍ ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന പുതുഞായറാഴ്ചയോനോടനുബന്ധിച്ചാണ് ഇടവക മധ്യസ്ഥന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. വടി എഴുന്നള്ളിക്കലാണ് പ്രധാന നേര്‍ച്ച.
ദുഃഖശനിയുടെ തിരുക്കര്‍മങ്ങള്‍ക്കു ശേഷം തിരുനാളിന് ഒരുക്കമായ നൊവേന ആരംഭിക്കും.
പാരമ്പര്യ ആചാരപ്രകാരം കിഴക്കേപ്പള്ളി സെന്റ് ഹോര്‍മീസ് ദേവാലയത്തില്‍ 25 വെള്ളിയാഴ്ച രാവിലെ കൊടിയേറ്റും. ബസലിക്ക ദേവാലയത്തില്‍ 26 ശനിയാഴ്ച വൈകിട്ട് കൊടിയേറ്റും. 27 പുതുഞായറാഴ്ചയും ഏ28 വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ദിനത്തിലും രാവിലെ മുതല്‍ തിരുകര്‍മങ്ങളില്‍ പങ്കെടുക്കുവാനും അടിമ വെയ്ക്കുവാനും വടി എഴുള്ളിക്കാനും അവസരം ലഭിക്കും.
തിരുനാളിന്റെ അങ്ങാടി പ്രദക്ഷിണം 27 ഞായറാഴ്ചയും, ആഘോഷമായ പ്രദക്ഷിണം 28 തിങ്കളാഴ്ചയും ആണ്. 27ന് വൈകീട്ട് ആട്ടം കലാസമിതിയും - തേക്കിന്‍കാട് മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഫ്യൂഷന്‍, 28 ന് വൈകിട്ട് ആകാശവിസ്മയം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ.
മെയ് നാല് ഞായറാഴ്ചയാണ് എട്ടാമിടം. വൈകിട്ട് വര്‍ഗീസ്-ജോര്‍ജ് നാമധാരികളുടെ സംഗമം, ഇടവകക്കാര് ഒരുക്കുന്ന കലാസന്ധ്യയും നടക്കും.
ഏപ്രില്‍ 29 ചൊവ്വാഴ്ച വൈകിട്ട് ഇടവകയിലെ മരിച്ചുപോയവര്‍ക്ക് റാസ കുര്‍ബാന തുടർന്ന് സമര്‍പ്പിത സംഗമം. ഏപ്രില്‍ 30 ബുധന്‍ വൈകിട്ട് വിവിധ ഭക്തസംഘടനകളുടെ വാര്‍ഷികം, കലാപരിപാടികള്‍, മെയ് ഒന്ന് വ്യാഴം വൈകിട്ട് യൂത്ത് ഫെസ്റ്റ്, മെയ് രണ്ട് വെള്ളി ആദ്യ വെള്ളി ആചരണം.