ഓൺലൈൻ ടാക്സി സർവീസിനെതിരെ മരടിൽ പ്രതിഷേധം
1543246
Thursday, April 17, 2025 3:53 AM IST
മരട്: ഓൺലൈൻ ടാക്സി സർവീസിനെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം.
ഫോറം മാളിൽ നിന്ന് സവാരിയെടുക്കുന്ന ഓൺലൈൻ ഓട്ടോ ടാക്സികൾക്കെതിരെയും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും യുഡബ്ലിയുഇസി സംഘടിപ്പിച്ച സമരം മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.യുഡബ്ലിയുഇസി മരട് മണ്ഡലം പ്രസിഡന്റ് നജീബ് താമരക്കുളം അധ്യക്ഷത വഹിച്ചു.
ജിൻസൺ പീറ്റർ, സി.ഇ. വിജയൻ, ആന്റണി കളരിക്കൽ, പി.പി.സന്തോഷ്, രാജി സുമേഷ്, ചന്ദ്രകലാധരൻ, സി.പി.ഷാജികുമാർ, സുനിത തെക്കേവീട്ടിൽ, കെ.പി. രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.