പീഡനക്കേസ് പ്രതി അറസ്റ്റിൽ
1543261
Thursday, April 17, 2025 4:13 AM IST
തോപ്പുംപടി: കണ്ണമാലി ചെറിയകടവിൽ 18 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണ്ണമാലി ചെറിയകടവ് പുളിയാംപിള്ളി വീട്ടിൽ ഫ്രാൻസിസ് സിനുവാണ് (45) അറസ്റ്റിലായത്.
കഴിഞ്ഞ മാസം 30 ന് പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ രണ്ട് വർഷത്തിലേറേയായി പ്രതി തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന വിവരം ബന്ധുവായ സ്ത്രീയോട് പറഞ്ഞത്. ഇതേതുടർന്ന് ബന്ധുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി രഹസ്യമൊഴി നൽകിയിരുന്നു. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.