പൾസ് ഓഫ് തൃപ്പൂണിത്തുറയ്ക്ക് പുരസ്കാരം സമ്മാനിച്ചു
1543236
Thursday, April 17, 2025 3:44 AM IST
തൃപ്പൂണിത്തുറ: സേവന സന്നദ്ധ സംഘടനയായ പൾസ് ഓഫ് തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽതൃപ്പൂണിത്തുറ നഗരസഭയുടെ മാലിന്യ സംസ്കരണത്തിനായി നടത്തുന്ന സേവന പ്രവർത്തനങ്ങൾക്കായി നൽകിയ നഗരസഭയുടെ പുരസ്കാരം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിൽ നിന്നും പൾസ് ഓഫ് തൃപ്പൂണിത്തുറ ഭാരവാഹികളായ പ്രകാശ് അയ്യർ, എം.എം. മോഹനൻ, ജെയിംസ് മാത്യു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, മുനിസിപ്പൽ സെക്രട്ടറി പി.കെ. സുഭാഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എ. ബെന്നി, യു.കെ. പീതാംബരൻ, ജയ പരമേശ്വരൻ, മാലിന്യ സംസ്കരണ കോ ഓർഡിനേറ്റർ ത്യാഗരാജൻ പോറ്റി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.