ഫയർ മോക്ഡ്രില്ലും സുരക്ഷാ ബോധവത്കരണവുമായി സിവിൽ ഡിഫൻസ്
1543531
Friday, April 18, 2025 4:06 AM IST
കാക്കനാട്: ദുരന്തമുഖങ്ങളിലെഅടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനത്തിന്റെ ഭാഗമായി അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസും സംയുക്തമായി തൃക്കാക്കര നഗരസഭാ ഓപ്പൺ എയർ സ്റ്റേജിനു സമീപം ഇന്നലെ നടത്തിയ മോക്ഡ്രിൽശ്രദ്ധേയമായി. തുടർന്ന് നടത്തിയ ബോധവൽക്കണ ക്ലാസുകേൾക്കാനും ധാരാളം പേരെത്തി.
ഓർക്കാപ്പുറത്തുണ്ടാവുന്ന അപകടങ്ങൾ, അഗ്നിബാധ എന്നിവയൊക്കെ എങ്ങനെനേരിടണമെന്ന് അറിയാത്തതുമൂലംഅപകടത്തിന്റെ വ്യാപ്തി പലപ്പോഴും കൂടാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ ധൈര്യപൂർവം നേരിടാമെന്ന് തൃക്കാക്കര സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ നടന്ന ഫയർ മോക്ഡ്രിൽ പ്രയോജനപ്പെട്ടു.
കനത്ത ചൂടിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങളിൽ അഗ്നിബാധ ഉണ്ടായാൽ അടിയന്തിരമായി ഇടപെടേണ്ട രീതികളായിരുന്നു മോക്ഡ്രില്ലിലൂടെ ഇന്നലെ അവതരിപ്പിച്ചത്.
തൃക്കാക്കര ഫയർ ഓഫീസറും സിവിൽ ഡിഫൻസ് കോ ഓർഡിനേറ്ററുമായ എം.പി. നിസാമിന്റെ നേതൃത്വത്തിലാണ് പ്രത്യേക പരിശീലനം നൽകിയത്. നിമ ഗോപിനാഥ്, സിജു ടി. ബാബു, പി.എം. മാഹിൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.