ഉമ്മൻ ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം നടത്തി
1543243
Thursday, April 17, 2025 3:53 AM IST
അയ്യമ്പുഴ: ഇന്ദിരാ ഗാന്ധി കൾച്ചറൽ ഫോറം അയ്യമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ബെന്നി ബെഹനാൻ എംപി നിർവഹിച്ചു. റോജി എം. ജോൺ എംഎൽഎ പാലിയേറ്റീവ് കെയർ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കൾച്ചറൽ ഫോറം പ്രസിഡന്റ് അനൂപ് അഗസ്റ്റിൻ അധ്യക്ഷനായിരുന്നു.
കൾച്ചറൽ ഫോറം കൺവീനർ വർഗീസ് മാണിക്യത്താൻ, ഷെൽബി ബെന്നി, കെ.പി. ബേബി, കെ.ഒ. വർഗീസ്, വി.പി. ചെറിയാൻ, ബിജു കാവുങ്ങ, ചാക്കോ വർഗീസ്, ചെറിയാൻ തോമസ്, ലൈജു ഈരാളി, പി.ടി. അശോകൻ, സി.ജെ. ഫ്രാൻസിസ്, വാർഡ് മെമ്പർമാരായ ജാൻസി ജോണി, ജയ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.