പൈനാടത്ത് കുടുംബയോഗം വാർഷികാഘോഷം മേയ് ഒന്നിന്
1543542
Friday, April 18, 2025 4:20 AM IST
കറുകുറ്റി: പൈനാടത്ത് കുടുംബയോഗം നാല്പതാം വാർഷികാഘോഷം മേയ് ഒന്നിനു നടത്തും. രാവിലെ ഒന്പതിനു കുടുംബയോഗം ഓഡിറ്റോറിയത്തിൽ പതാക ഉയർത്തും.
10.30ന് കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ പരേതർക്കായുള്ള ദിവ്യബലി, സെമിത്തേരിയിൽ ഒപ്പീസ്, തുടർന്ന് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് വർഗീസ് പോളിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം രക്ഷാധികാരി ഫാ. ജോസ് പൈനാടത്ത് ഉദ്ഘാടനം ചെയ്യും.
കറുകുറ്റി ഫൊറോന പള്ളി വികാരി ഫാ. സേവ്യർ ആവള്ളിൽ അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. സാജു പൈനാടത്ത്, ഫാ. മാർട്ടിൻ പൈനാടത്ത് , ഫാ. വിൽസൻ പൈനാടത്ത് , സിസ്റ്റർ ലിൻസിയ, സിസ്റ്റർ അനൂപ, ഫ്രാൻസിസ് ആന്റണി, സാജൻ ജോർജ്, കുഞ്ഞുവറീത് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.
വിവാഹ രജത, സുവർണജൂബിലി ആഘോഷിക്കുന്നവരെയും പഠനരംഗത്ത് ഉന്നതവിജയം നേടിയവരെയും സമൂഹത്തിൽ ഉന്നതപദവികൾ ലഭിച്ചവരെയും ചടങ്ങിൽ അനുമോദിക്കും. കുടുംബയോഗം അംഗങ്ങളിൽനിന്നു സമാഹരിച്ച ജീവകാരുണ്യ ഫണ്ട് കൈമാറും. സ്നേഹവിരുന്ന്, കലാകായികമത്സരങ്ങൾ, ഗാനമേള, സമ്മാനദാനം എന്നിവയുണ്ടാകും.