ഹെറോയിനും കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനക്കാർ പിടിയിൽ
1543256
Thursday, April 17, 2025 4:07 AM IST
പെരുമ്പാവൂർ: ഹെറോയിനും കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനക്കാർ എക്സൈസ് പിടിയിൽ. ആസാം സ്വദേശികളായ ഷറിഫുൾ ഇസ്ലാം (25), ഹബീബുർ റഹ്മാൻ (25) എന്നിവരെ പെരുമ്പാവൂർ മീൻ മാർക്കറ്റിന് സമീപത്തുനിന്നുമാണ് ഹെറോയിനുമായി പിടികൂടിയത്.
ഷറിഫുൾ ഇസ്ലാമിന്റെ പക്കൽ നിന്നും 2.50 ഗ്രാം ഹെറോയിനും, ഹബീബുർന്റെ പക്കൽ നിന്നും 1.50 ഗ്രാം ഹെറോയിനും കണ്ടെടുത്തു. പെരുമ്പാവൂർ കാളച്ചന്തയ്ക്കു സമീപത്തുനിന്നും കഞ്ചാവുമായി ആസാം സ്വദേശി അബുൽ കാസിം (45)നെയും പിടികൂടി. ഇയാളുടെ പക്കൽ നിന്നും 15 ഗ്രാം കഞ്ചാവ് പിടികൂടി.