ഒരു കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയില്‍
1543258
Thursday, April 17, 2025 4:07 AM IST
കൊച്ചി: ഇതര സംസ്ഥാനക്കാർക്കിടയിൽ വില്പന നടത്താനെത്തിച്ച കഞ്ചാവുമായി ആസാം സ്വദേശി പിടിയില്‍. മൊഹദ് ഇസാബ് അലി(23)യെ ആണ് പട്രോളിംഗിനിടെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍നിന്നും 1.045 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കാക്കനാട് ഭാഗത്തുള്ള ഇതര സംസ്ഥാനക്കാർക്കിടയിൽ വില്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി പോലീസിനോടു പറഞ്ഞു.