മലയാറ്റൂർ തീർഥാടകർക്ക് വിശ്രമ കേന്ദ്രവുമായി യൂത്ത് കോൺ.
1543540
Friday, April 18, 2025 4:20 AM IST
ആലുവ: ദേശീയപാത വഴി കാൽനടയായി വരുന്ന മലയാറ്റൂർ തീർഥാടകർക്ക് വിശ്രമ കേന്ദ്രം ഒരുക്കി യൂത്ത് കോൺഗ്രസ് ചൂർണിക്കര മണ്ഡലം കമ്മിറ്റി. കമ്പനിപ്പടിയിൽ ആരംഭിച്ച വിശ്രമ കേന്ദ്രത്തിൽ തീർഥാടകർക്ക് ലഘുഭക്ഷണം നൽകി അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റു, മണ്ഡലം വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷാഫി, പി.എച്ച് . ആഷൽ എന്നിവർ പ്രസംഗിച്ചു.
വിശ്രമ കേന്ദ്രത്തിൽ കുടിവെള്ളം, പഴം, കുമ്മട്ടി, ബിസ്കറ്റ് ഉൾപ്പെടുന്ന ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.