ഉദയംപേരൂരിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു
1543262
Thursday, April 17, 2025 4:13 AM IST
ഉദയംപേരൂർ: മത്സ്യ വില്പനശാലയിൽ നിന്നും പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഉദയംപേരൂർ 5-ാം വാർഡിലെ വൈപ്പിൻ പച്ചമീൻ കട എന്ന സ്ഥാപനത്തിൽ പഞ്ചായത്ത് ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യം പിടിച്ചടുത്തത്. സാമ്പിളുകൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധനയ്ക്കായി നൽകി.
പരിസര ശുചിത്വവും മാലിന്യ സംസ്കരണ സംവിധാനവും ഹെൽത്ത് കാർഡുമില്ലായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ഐ.കെ. സാവിത്രി, ഭക്ഷ്യസുരക്ഷാ ഓഫീസർ വിമല മാത്യു, ഹെൽത്ത് ഇൻസ്പെക്ടർമാരായ റാഫി ജോസഫ്, സി.ടി. അനുജ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.