ചാന്തേലിപ്പാടത്തെ 25 ഏക്കറിൽ കൊയ്ത്ത് ഉത്സവം നടത്തി
1543544
Friday, April 18, 2025 4:20 AM IST
നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കിഴക്കേ ദേശം ചാന്തേലിപ്പാടം 25 ഏക്കറിൽ നടത്തിയ നെൽക്കൃഷിയുടെ കൊയ്ത്ത് ഉത്സവം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.
ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. അസീസ് അധ്യക്ഷനായി. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ മുഖ്യാതിഥിയായി.
പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് പാറപ്പുറം, ടി.വി. സുധീഷ് , നഹാസ്, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പി.ജെ. അനിൽ, ബോർഡ് അംഗങ്ങളായ എം.കെ. പ്രകാശൻ, എം.ടി. അനൂപ്, സിദ്ധിക് ബാബു, ടി.എൻ. ജിഷ്ണു, ടി.എം. അസീസ്, സീമ അരുൺ, ഷൈല അശോകൻ, കൃഷി ഓഫീസർ സ്വപ്ന എന്നിവർ സംസാരിച്ചു.