ലഹരി വിരുദ്ധ സാന്ത്വനം പദ്ധതിക്കു തുടക്കമായി
1543543
Friday, April 18, 2025 4:20 AM IST
നെടുമ്പാശേരി: അകപ്പറമ്പ് സെന്റ് ഗർവാസീസ് ആൻഡ് പ്രോത്താസീസ് പള്ളിയിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുന്ന സാന്ത്വനം പദ്ധതി ജില്ലാ ജഡ്ജി സ്മിത ജോർജ് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. മൈക്കിൾ ആറ്റുമേൽ അധ്യക്ഷനായിരുന്നു. ലഹരിയുടെ ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും എങ്ങനെ നശിപ്പിക്കും എന്നതിനെക്കുറിച്ച് എക്സ് സൈസ് പ്രിവന്റീവ് ഓഫീസർ സി.എ. സിദ്ദിഖ് ക്ലാസുകൾ നൽകി.
സഹ വികാരി ഫാ. യോഹന്നാൻ പാറേക്കാട്ടിൽ, ട്രസ്റ്റി രഞ്ജി പെട്ടയിൽ , അഡ്വ. അൽഫോൻസാ ഡേവിഡ്, അഡ്വ. വർഗീസ് മൂലൻ , വൈസ് ചെയർമാൻ ജോസ് പടത്തറ , റോമി പേട്ടയിൽ , ജീമോൻ കോലഞ്ചേരി എന്നിവർ പ്രസംഗിച്ചു.