മെഡിക്കൽ ക്യാമ്പിലെ കണ്ണടകൾ വിതരണം ചെയ്തു
1543539
Friday, April 18, 2025 4:06 AM IST
കളമശേരി:വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒപ്പം മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള കണ്ണടകൾ വിതരണം ചെയ്തു.
നേത്രപരിശോധനയുടെ ഭാഗമായി പുതിയ കണ്ണട നിർദേശിക്കപ്പെട്ട 642 പേർക്കാണ് സൗജന്യമായി കണ്ണടകൾ നൽകിയത്.
കുന്നുകര അഹാന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് കണ്ണടകൾ വിതരണം ചെയ്തു. നാല് വർഷങ്ങളിലായി 2,246 കണ്ണടകളാണ് വിതരണം ചെയ്തത്.