പെരിയാറിൽ യുവാവ് മുങ്ങി മരിച്ചു
1543404
Thursday, April 17, 2025 10:13 PM IST
കോതമംഗലം: പെരിയാറിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോലഞ്ചേരിയിൽ അമ്മിണിയുടെ മകൻ അജയ് മാത്യു(42)വാണ് മരിച്ചത്.
കീരംപാറ പഞ്ചായത്തിലെ കൂരിക്കുളം കടവിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഉടൻ പുന്നേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ.
കുളിക്കുന്നതിനിടെ ആന്പൽപ്പൂ പറിക്കാൻ ശ്രമിച്ചപ്പോൾ വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. ഇവരുടെ മൊഴികളിൽ വൈരുധ്യമുള്ളതിനാൽ പോലീസ് കൂടുതൽ പരിശോധന നടത്തുന്നുണ്ട്. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അവിവാഹിതനാണ്.