ലഹരിക്കെതിരെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’
1543570
Friday, April 18, 2025 4:43 AM IST
കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പും നാഷണല്‍ സര്‍വീസ് സ്കീമും സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ പരിപാടിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം നടത്തിയ കളമശേരി ഗവ. പോളിടെക്നിക് കോളജില്‍ സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സര്‍ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പൽ ഡോ. ഐജു തോമസ് അധ്യക്ഷത വഹിച്ചു. എക്സൈസ് അസി. കമ്മീഷണര്‍ മുഹമ്മദ് ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. സിറ്റര്‍ ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.ആര്. ദീപ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ശ്രീശങ്കര യൂണിവേഴ്സിറ്റി എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.എച്ച്. ഇബ്രാഹിംകുട്ടി, എന്‍എസ്എസ് ആസാദ് സേന ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ, പ്രോഗ്രാം ഓഫീസര്‍ എ.എസ്. മുഹമ്മദ് സഹല്‍, എല്‍ബി വര്‍ഗീസ്, പി.ആര്. രാജീവ്, വി.പി. അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്നായി ഇരുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.