കുത്തേറ്റ് യുവാവ് ആശുപത്രിയിൽ
1543242
Thursday, April 17, 2025 3:53 AM IST
മരട്: കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിയതിനെ തുടർന്ന് യുവാവിനെ നാലംഗ സംഘം കത്തിക്ക് കുത്തി പരിക്കേല്പിച്ചതായി പരാതി. ഞാറയ്ക്കൽ പീച്ചുള്ളിൽ വീട്ടിൽ പ്രമോദ് പി.പി (21) നാണ് വിഷു ദിനത്തിൽ രാത്രി കുണ്ടന്നൂർ പാലത്തിനടിയിൽ വച്ച് കുത്തേറ്റത്.
രാത്രി 10.45ഓടെ നാലംഗ സംഘം പ്രമോദിനെ തടഞ്ഞുനിർത്തി കത്തികൊണ്ട് നെഞ്ചിലും വാരിയെല്ലിലും കുത്തുകയായിരുന്നുവെന്ന് പറയുന്നു. ഗുരുതര പരിക്കേറ്റ പ്രമോദിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മരട് പോലീസ് കേസെടുത്തു.