ഓഞ്ഞിപ്പുഴയെ വീണ്ടെടുക്കാൻ രാപ്പകൽ സമരം തുടങ്ങി
1543247
Thursday, April 17, 2025 3:53 AM IST
ആലുവ: പെരിയാറിന്റെ കൈവഴിയായ ഓഞ്ഞിപ്പുഴയിലെ 64 കൈയേറ്റങ്ങൾ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ഓഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കവലയിൽ സംവിധായകൻ സന്തോഷ് പണ്ഡിറ്റ് രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു. സി.ആർ. നീലകണ്ഠൻ, ജസ്റ്റിസ് കെ. സുകുമാരൻ, അഡ്വ. ജയശങ്കർ, പ്രകൃതി പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ, സുന്ദരം ഗോവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു. നാളെ രാവിലെ 11ന് സമാപിക്കും.
കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലായി ജില്ല കളക്റുടെ സ്പെഷൽ സർവേ ടീം കണ്ടെത്തിയ 64 കൈയേറ്റങ്ങൾ തിരിച്ചുപിടിക്കണമെന്നാണ് സമിതിയുടെ പ്രധാന ആവശ്യം.
ഓഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതിയുടെ ഹർജിയെ തുടർന്നാണ് 2021 ൽ കേരള ഹൈക്കോടതിയുടെ ഇടപെട്ട് സർവെ നിർദേശിച്ചത്.