കനിവ് നറുക്കെടുപ്പ്; സമ്മാനങ്ങൾ നൽകി
1543535
Friday, April 18, 2025 4:06 AM IST
നെടുമ്പാശേരി: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, നെടുമ്പാശേരി ചാരിറ്റബിൾ സൊസൈറ്റിയുടെ ധനശേഖരണർഥം സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം നടത്തി. പറമ്പയത്തു സർവീസ് സഹകരബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒന്നാം സമ്മാനം ലഭിച്ച അബൂബക്കറിന് ഒരു പവൻ സ്വർണനാണയം നൽകികൊണ്ട് മുൻമന്ത്രി എസ്. ശർമ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, സിപിഎം ഏരിയ സെക്രട്ടറി ഏ.പി. ഉദയകുമാർ, ബാങ്ക് പ്രസിഡന്റ് എം.കെ. അസിസ്, സി.എ. ഗീത, എന്നിവർ സംസാരിച്ചു. കനിവ് പ്രസിഡന്റ് പി.ആർ. രാജേഷ് അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.ജെ. ഐസക്, ട്രഷറർ ടി.ആർ. ദീപു എന്നിവർ സംസാരിച്ചു.