കോ​ത​മം​ഗ​ലം: ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വാ പ്ര​ഥ​മ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ കോ​ത​മം​ഗ​ലം മ​ർ​ത്ത​മ​റി​യം ക​ത്തീ​ഡ്ര​ലി​ൽ വ​ലി​യ​പ​ള്ളി​യി​ൽ ന​ട​ന്ന പെ​സ​ഹ ആ​ച​ര​ണ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ്, മാ​ത്യൂ​സ് മാ​ർ അ​ന്തീ​മോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

ഇ​ന്ന് രാ​വി​ലെ 6.30നു ​ന​മ​സ്കാ​ര​ത്തോ​ടെ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ തു​ട​ങ്ങും. ആ​റി​നു പ്രാ​ർ​ഥ​ന. നാ​ളെ 10ന് ​കു​ർ​ബാ​ന, ആ​റി​നു സ​ന്ധ്യാ​ന​മ​സ്കാ​രം, പാ​തി​രാ ന​മ​സ്കാ​രം, ഉ​യി​ർ​പ്പ് ശു​ശ്രൂ​ഷ, കു​ർ​ബാ​ന.