ദേശീയ ബാഡ്മിന്റൺ മത്സരം: ഐസിമോൾക്ക് ഡബിൾസിൽ വെങ്കലം
1543538
Friday, April 18, 2025 4:06 AM IST
ആലുവ: ഓൾ ഇന്ത്യ പോലീസ് ബാഡ്മിൻറൺ ടൂർണമെന്റിൽ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഐസിമോൾക്ക് ഡബിൾസിൽ വെങ്കലം. ഐസിമോളുടെ വിജയത്തെ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അഭിനന്ദിച്ചു.
കൊച്ചി സിറ്റിയിലെ ലിസി മത്തായിയുമായി ചേർന്നുള്ള പോരാട്ടത്തിലാണ് മെഡൽ നേടിയത്. 45 പ്ലസിൽ എറണാകുളത്തായിരുന്നു മത്സരം. ഇന്ത്യയിൽ നിന്ന് ഈ ഇനത്തിൽ പതിനഞ്ച് ടീമുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദേശീയ മീറ്റിൽ ഇരട്ട വെങ്കലം ഐസിമോൾ നേടിയിരുന്നു.