സ്മാർട്ട് അങ്കണവാടി മന്ദിര ശിലാസ്ഥാപനം
1543230
Thursday, April 17, 2025 3:44 AM IST
മൂവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭ അഞ്ചാം വാർഡിലെ ആസാദ് റോഡിൽ നിർമിക്കുന്ന സ്മാർട്ട് അങ്കണവാടി മന്ദിരത്തിന്റെ ശിലാസ്ഥാപനം നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് നിർവഹിച്ചു. വർഷങ്ങളായി അഞ്ചാം വാർഡിൽ വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്.
നഗരസഭാംഗം പി.വി. രാധാകൃഷ്ണന്റെ ശ്രമഫലമായി ചെറുകപിള്ളി മുഹമ്മദ് സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് അദ്ദേഹത്തിന്റെ പിതാവ് സി.എം. അലിക്കുഞ്ഞിന്റെ സ്മരണാർഥമാണ് സ്മാർട്ട് അങ്കണവാടി നിർമിക്കുന്നത്. ഇതിനായി നഗരസഭാ ഫണ്ടിൽനിന്നും 18 ലക്ഷം അനുവദിച്ചു.