അവധിക്കാല ധ്യാനം
1543559
Friday, April 18, 2025 4:27 AM IST
വാഴക്കുളം: കുട്ടികൾക്കായി വിവിധ ധ്യാന കേന്ദ്രങ്ങളിൽ അവധിക്കാല ധ്യാനം നടത്തും. അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു വേണ്ടിയാണ് പ്രത്യേക ധ്യാനം നടത്തുന്നത്. 21 മുതൽ 24 വരെ ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിൽ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ധ്യാനം നടത്തും. ഫോണ്: 8590124063.
22 മുതൽ 25 വരെ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ 10 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കും മേയ് അഞ്ച് മുതൽ എട്ട് വരെ അഞ്ച് മുതൽ ഒന്പതു വരെ ക്ലാസുകളിലെ കുട്ടികൾക്കുമായി ധ്യാനം നടത്തും. ഫോണ്: 8848194020.
27 മുതൽ 30 വരെ ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിൽ ഒന്പത് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ധ്യാനം നടത്തും. 27 മുതൽ 30 വരെ വാഴക്കുളം അഭിഷേകാഗ്നി ധ്യാനകേന്ദ്രത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും മേയ് ഒന്ന് മുതൽ നാല് വരെ പത്താം ക്ലാസ് വിദ്യാർഥികൾക്കും മേയ് 13 മുതൽ 16 വരെ എട്ട്, ഒന്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കുമായി ധ്യാനം നടത്തും. ഫോണ്: 9072427245.