നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി
1543263
Thursday, April 17, 2025 4:13 AM IST
കാലടി: മറ്റൂർ എയർപോർട്ട് റോഡിൽ പിരാരൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി. പൊതുപ്രവർത്തകൻ വാവച്ചൻ താടിക്കാരന്റെ കടയുടെ മുൻഭാഗത്താണ് കാർ ഇടിച്ചുകയറിയത്. അവിടെ പാർക്ക് ചെയ്ത മൂന്നു ബൈക്കുകൾക്കും സൈക്കിളിനും നാശനഷ്ടം സംഭവിച്ചു.
സൈക്കിളിൽ ഉണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർപോർട്ടിൽ നിന്നും കാലടി ഭാഗത്തേക്ക് പോയ കാറാണ് നിയന്ത്രണം വിട്ട് ദിശമാറി കടയിലേക്ക് ഇടിച്ചുകയറിയത്. കടയ്ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. ഡൈവർ ഉറങ്ങിപ്പോയതാണ് കാരണം. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം.