അനുമോദിച്ചു
1543557
Friday, April 18, 2025 4:27 AM IST
കോതമംഗലം: പഞ്ചാബിൽ നടന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ യൂണിവേഴ്സിറ്റി ടീമിലെ മീത മാമ്മൻ മങ്ങാട്ടിനെ കേരള കോണ്ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി ടി.യു. കുരുവിള മെമന്റോ നൽകി അനുമോദിച്ചു.
സ്കൂൾ തലം മുതൽ തുടർച്ചയായി ദേശീയതല മത്സരത്തിൽ പങ്കെടുക്കുന്ന കായികതാരമാണ് മീത മാമ്മൻ. നെല്ലിമറ്റം മങ്ങാട്ട് മാമ്മൻ സ്കറിയ - മിനി മാമ്മൻ ദന്പതികളുടെ മകളാണ് മീത മാമ്മൻ. നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു.