പ​റ​വൂ​ർ: വീ​ട്ടി​ൽ ചാ​രാ​യം സൂ​ക്ഷി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. കെ​ടാ​മം​ഗ​ലം വ​ലി​യ​പ​റ​മ്പി​ൽ രാ​ജീ​വി​നെ(54)​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. അ​ഞ്ച​ര ലി​റ്റ​ർ ചാ​രാ​യം ഇ​വി​ടെ​നി​ന്നും ക​ണ്ടെ​ടു​ത്തു.

വി​ഷു-​ഈ​സ്‌​റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ പ്ര​മാ​ണി​ച്ചാ​ണ് ഇ​യാ​ൾ ചാ​രാ​യം വാ​റ്റി​യ​തെ​ന്നും സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നാ​യി ഇ​യാ​ൾ ചാ​രാ​യം വാ​റ്റു​ന്ന​തു പ​തി​വാ​യി​രു​ന്നെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ രാ​ജീ​വി​നെ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ എം.​ഒ. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.