രാജപാത കേസ് : ‘ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു’
1543253
Thursday, April 17, 2025 4:07 AM IST
കോതമംഗലം : ആലുവ മൂന്നാര്‍ രാജപാതയിലൂടെ നടത്തിയ ജനമുന്നേറ്റ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും മറ്റുള്ളവര്‍ക്കും എതിരെ എടുത്ത കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ പരാജയം സമ്മതിച്ചെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം.
വര്‍ഷങ്ങള്‍ക്കു മുന്നേ താന്‍ നടന്നുപോയ വഴി പൊതുസഞ്ചാരത്തിന് തുറന്നു ലഭിക്കുന്നതിന് വേണ്ടി നടത്തിയ സമരത്തില്‍ ജനപ്രതിനിധികള്‍ക്കും മറ്റു ജനനേതാക്കള്‍ക്കും ഒപ്പം ബിഷപ്പും പങ്കാളിയായതിന് വനംവകുപ്പ് കള്ളക്കേസ് എടുക്കുകയായിരുന്നു.
വനം വകുപ്പ് കേസെടുത്തതിനെ തുടര്‍ന്ന് കത്തോലിക്കാ സഭയും വിവിധ രാഷ്ട്രീയകക്ഷികളും നിരന്തരമായി നടത്തിയ സമരത്തിന്റെ ഫലമാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
ആലുവ മൂന്നാര്‍ രാജപാത പിഡബ്ല്യുഡി റോഡാണ്. രാജപാത നാടിനായി തുറന്നു നല്‍കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.