തൃക്കാക്കര നഗരസഭ: അബ്ദുഷാന വൈസ് ചെയർമാൻ പദവി രാജിവച്ചു
1543237
Thursday, April 17, 2025 3:44 AM IST
കാക്കനാട് : തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ അബ്ദുഷാന പദവി രാജിവച്ചുള്ള കത്ത് മുനിസിപ്പൽ സെക്രട്ടറിക്കു കൈമാറി.
കാക്കനാട് ഇടച്ചിറ ഡിവിഷനിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച് നഗരസഭാ കൗൺസിലിൽ എത്തിയ അബ്ദു ഷാന യുഡിഎഫിന് അധികാരത്തിലെത്താൻ തുടക്കം മുതൽ പിന്തുന്ന നൽകിയിരുന്നു.
പിന്തുണയുമായി ഒപ്പം നിന്ന മറ്റൊരു സ്വതന്ത്ര കൗൺസിലർ ഇ.പി. കാതരു കുഞ്ഞ് മൂന്നര വർഷത്തിനു ശേഷം യുഡിഎഫ് വിട്ട് ഇടതുമുന്നണിക്കൊപ്പം ചേർന്നിരുന്നു.