ലക്കി സ്റ്റാർ ഫുട്ബോൾ ടൂർണമെന്റ് 20 മുതൽ
1543235
Thursday, April 17, 2025 3:44 AM IST
ആലുവ: മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലക്കി സ്റ്റാർ ട്രോഫിയ്ക്കു വേണ്ടിയുള്ള അഖിലേന്ത്യ ഫ്ളഡ് ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് 20 ന് ആരംഭിക്കും. രാത്രി 7.30 ന് ആലുവ മുനിസിപ്പൽ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യും.
27 വരെ നീണ്ടു നിൽക്കുന്ന മത്സരത്തിൽ ഇന്ത്യയിലെ പ്രമുഖ ടീമുകളായ സൗത്ത് കോസ്റ്റ് തൂത്തുക്കുടി, ഹീറോസ് മദ്രാസ്, ബേസിക് പെരുമ്പാവൂർ, ലക്കി സ്റ്റാർ ആലുവ, സെവൻസ് കോതമംഗലം, മദീന എഫ്സി ചെർപ്പുളശേരി, മലബാർ എഫ്സി മലപ്പുറം, അൽഷാബ് ഇന്ത്യൻസ് തൃശൂർ എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഉദ്ഘാടന മത്സരത്തിൽ മലബാർ എഫ്സിമലപ്പുറവും സെവൻസ് കോതമംഗലവും തമ്മിൽ ഏറ്റുമുട്ടും. 26 ന് പ്രദർശന മത്സരത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ടീമും ആലുവ മർച്ചന്റ്സ് അസോസിയേഷൻ ടീമും തമ്മിലുള്ള മത്സരം നടക്കും. പ്രവേശനം സൗജന്യം.