എളവൂർ കുന്നേൽ പള്ളിയിൽ കാൻസർ പരിശോധനാ ക്യാമ്പും സെമിനാറും
1543249
Thursday, April 17, 2025 4:07 AM IST
നെടുമ്പാശേരി : ഏളവൂർ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്നസിൽവർ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി എറണാകുളം ലക്ഷോർ ഹോസ്പ്പിറ്റലിന്റെയും ആത്മജീവൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും സഹകരണത്തോടെ പാരിഷ് ഹാളിൽ വച്ച് കാൻസർ പരിശോധനാ ക്യാമ്പും സെമിനാറും നടത്തി.
കാൻസർ ബോധവത്കരണ സെമിനാറിനോടനുബന്ധിച്ച് സ്ത്രീകളിലെ ഗർഭാശയ കാൻസർ കണ്ട് പിടിക്കുവാൻ സാധിക്കുന്ന പാപ്സ്മിയർ ടെസ്റ്റും സ്തനാർബുദം കണ്ട് പിടിക്കാൻ മാമ്മോഗ്രാഫി ടെസ്റ്റും നടത്തി.
ഇരുനൂറോളം സ്ത്രീകൾക്ക് ടെസ്റ്റ് ഗുണകരമായി. മെഡിക്കൽ ക്യാമ്പ് റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോൺ പൈനുങ്കൽ അധ്യക്ഷത വഹിച്ചു. കാൻസർ രോഗ വിദഗ്ദ്ധ ഡോ. ചിത്രാതാര ഗംഗാധരൻ ക്യാമ്പിന് നേതൃത്വം നൽകി.
സഹവികാരി ഫാ. പീറ്റർ ആലക്കാടൻ, ജൂബിലി കമ്മിറ്റി കൺവീനർ ജോർജ് മണവാളൻ, ട്രസ്റ്റിമാരായ കുര്യാക്കോസ് നെല്ലിശേരി , ജോയി നെടുങ്ങാടൻ, വൈസ് ചെയർമാൻ സാന്റോ പാനികുളം ,ജോയിന്റ് കൺവീനർമാരായ ബേബി ചക്യേത്ത്, സുമ പോളി, ബിജു തോമസ് , അത്മജീവൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ജോജോ മനയംമ്പിള്ളി എന്നിവർ പ്രസംഗിച്ചു.