ശ്രേഷ്ഠജന കൂട്ടായ്മ
1543240
Thursday, April 17, 2025 3:53 AM IST
ചേരാനല്ലൂർ: ചേരാനല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് പള്ളിയിൽ വിൻസന്റ് ഡി പോൾ സംഘടനയുടെ നേതൃത്വത്തിൽ ശ്രേഷ്ഠജന കൂട്ടായ്മ നടത്തി. 70നു മുകളിൽ പ്രായമുള്ള 200 ഓളം വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
കുമ്പസാരം, കുർബാന, പൊതുസമ്മേളനം, സ്നേഹവിരുന്ന് എന്നിവയിൽ ഏല്ലവരും സജീവമായി പങ്കെടുത്തു. പൊതുയോഗത്തിൽ കോൺഫ്രൻസ് പ്രസിഡന്റ് ജോസഫ് പുതുശേരി അധ്യക്ഷത വഹിച്ചു. പളളി വികാരി ഫാ. തോമസ് പെരുമായൻ യോഗം ഉദ്ഘാടനം ചെയ്തു.
ബ്രദർ ബെന്റ്ലി താടിക്കാരൻ, ബ്രദർ ജോസ് പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.