ഹാശാ ആഴ്ച ശുശ്രൂഷകൾ ഇന്നാരംഭിക്കും
1543233
Thursday, April 17, 2025 3:44 AM IST
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മൗണ്ട് താബോർ സെന്റ് പോൾസ് ചാപ്പൽ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾ ഇന്ന് ആരംഭിക്കും. വൈകുന്നേരം ആറിന് നമസ്കാരം. നാളെ പെസഹാ ശുശ്രൂഷ, തുടർന്ന് കുർബാന. 18ന് ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് നമസ്കാരം, തുടർന്ന് ശുശ്രൂഷകൾ.
19ന് രാവിലെ ഏഴിന് നമസ്കാരം, എട്ടിന് കുർബാന, വൈകുന്നേരം ആറിന് നമസ്കാരം, ഉയിർപ്പ് ശുശ്രൂഷകൾ, തുടർന്ന് കുർബാന. ചടങ്ങുകൾക്ക് വികാരി ജോർജ് മാന്തോട്ടം കോറെപ്പിസ്കോപ്പ കാർമികത്വം വഹിക്കുമെന്ന് ട്രസ്റ്റിമാരായ ജോയി വർഗീസ്, വി.ടി. പൈലി എന്നിവർ അറിയിച്ചു.