ഡി. അപ്പുക്കുട്ടന് നായര്‍ പുരസ്കാരം കലാമണ്ഡലം സജിത്ത് വിജയന്
1543402
Thursday, April 17, 2025 11:12 AM IST
കൊച്ചി: കഥകളി, കൂടിയാട്ടരംഗത്തെ യുവകലാകരന്മാര്ക്കായി മൂഴിക്കുളം നേപത്ഥ്യ കൂടിയാട്ട ഗുരുകുലം ഏര്‍പ്പെടുത്തിയ ഡി. അപ്പുക്കുട്ടന് നായര്‍ പുരസ്കാരത്തിന് മിഴാവ് കലാകാരന് കലാമണ്ഡലം സജിത്ത് വിജയന് അര്‍ഹനായി.
കേരള കലാമണ്ഡലത്തിലെ താത്കാലിക അധ്യാപകനാണ് സജിത്ത്. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മേയ് 23ന് നേപത്ഥ്യയില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് നേപത്ഥ്യ ഡയറക്ടര്‍ മാര്‍ഗി മധു അറിയിച്ചു.